ബജറ്റ് 2026
ബജറ്റ് അവതരണം
ബഹുമാന്യരേ,
ബഹുമാന്യരെ
കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2025 ഡിസംബര്‍ മാസം 21-ാം തീയതി നിലവില്‍ വന്ന ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. 2026-27 വര്‍ഷത്തെ ബഡ്ജറ്റ് എന്നതിനോടൊപ്പം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷത്തെ ബഡ്ജറ്റ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
പഞ്ചായത്ത് ഭരണസമിതി ആസൂത്രണ സമിതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ പഞ്ചായത്തിലെയും ഘടകസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് 2026-27 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് തയ്യാറാക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം ഉണ്ട്.
ഭരണസമിതിക്ക് മുന്‍പാകെ ലഭ്യമായ അനേകം നല്ല ആശയങ്ങളും വികസന സങ്കല്‍പ്പങ്ങളും ഈ ബഡ്ജറ്റ് തയ്യാറാക്കുന്നതിന് മാര്‍ഗ്ഗദര്‍ശകം ആയിട്ടുണ്ട്. അവയെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെയും വിഭവ സ്രോതസ്സിന്റെ ലഭ്യതയുടെയും അടിസ്ഥാനത്തില്‍ മുന്‍ഗണന അനുസരിച്ച് സമയബന്ധിതമായി നടപ്പാക്കുക എന്ന നയമാണ് ഈ ബഡ്ജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ ഗ്രാന്റുകള്‍ ആണ് പ്രധാന വരുമാനം എങ്കിലും ഗ്രാമപഞ്ചായത്തിലേക്ക് അടവാക്കുന്ന എല്ലാ നികുതികളും 100% പിരിച്ചെടുക്കുന്നതിനും നികുതി ഇതര വരുമാനം വര്ദ്ധിപ്പിച്ചെടുക്കുന്നതിനും ഈ ബഡ്ജറ്റ് ലക്ഷ്യമിടുന്നു. വിഭവസ്രോതസ്സുകള്‍ പരിമിതമാണെങ്കിലും ലഭ്യമായ വിഭവങ്ങളുടെ വിതരണം സുതാര്യവും സര്‍വ്വതല സ്പര്ശിയാക്കുവാനും പരമാവധി ശ്രമിച്ചിട്ടുണ്ട്.
ഈ ബഡ്ജറ്റ് ഉത്പാദന മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. കൃഷി, പാലുല്പാദനം, മുട്ട ഉല്പാദനം, ഭക്ഷ്യമാത്സോത്പാദനം, മത്സ്യ ഉല്പാദനം എന്നീ മേഖലകളില്‍ സമഗ്രമായ മുന്നേറ്റം ഈ ബഡ്ജറ്റ് ലക്ഷ്യമെടുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ലൈഫ്, ഹരിത കേരളം, ആര്‍ദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണം എന്നീ പദ്ധതി പ്രകാരമുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനും ഈ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ വിജ്ഞാന കേരളം, അതിദരിദ്രര്‍ക്ക് വേണ്ടിയുളള സേവനങ്ങള്‍ തുടരുന്നതിന് വേണ്ടിയുള്ള വികസന പദ്ധതികള്‍ തുടരുന്നതിനുള്ള പദ്ധതികള്‍ ഡിജികേരളം 2.0, കാലവസ്ഥ വ്യതിയാന നിയന്ത്രണം എന്നിവയ്ക്ക് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ മരുന്നുകള്‍ വാങ്ങാല്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരിക്കല്‍ അങ്കണവാടികള്‍ക്ക് സുരക്ഷിതമായ കെട്ടിടവും സൗകര്യങ്ങളും ലഭ്യമാക്കല്‍ എന്നീ മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. വിവിധ സ്രോതസ്സുകളില്‍ നിന്നും ലഭ്യമായ ഫണ്ടുകളെ ഏകോപിപ്പിച്ചുകൊണ്ട് 2025-26 വര്‍ഷത്തെ ബഡ്ജറ്റ് തുകയെക്കാള്‍ ശതമാനം പ്രതീക്ഷിത അധിക വരുമാനമായ ഉള്‍പ്പെടുത്തി പരമാവധി സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്തി സമഗ്രവും സുസ്ഥിരവുമായ ഒരു വികസന പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാണ് 2026-27 ലെ പദ്ധതികള്‍ ലക്ഷ്യമിടുന്നത്.
വികസന ഫണ്ട് (സാധാരണ വിഹിതം) ഇനത്തില്‍ 2,47,79,000 രൂപയും, പ്രത്യേക ഘടക പദ്ധതി വിഹിതം ഇനത്തില്‍ 41,26,000..രൂപയും, റോഡ് മെയിന്റനന്‍സ് ഫണ്ട് ഇനത്തില്‍ 12,785,000രൂപയും, റോഡിതര മെയിന്റനന്‍സ് ഫണ്ട് ഇനത്തില്‍ 96,49,000 രൂപയുമാണ് അനുവദിച്ചു നല്‍കിയിട്ടുള്ളത്.
15 വാര്‍ഡുകളിലായി ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെട്ടതാണ് നമ്മുടെ പഞ്ചായത്ത്. കാര്‍ഷിക മേഖലയിലെ പുരോഗതി കൈവരിക്കുന്നതിന് പ്രാധാന്യം പൂര്‍ണമായും പരിഗണിച്ചുകൊണ്ട് തന്നെ ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, പൊതുജനാരോഗ്യം, വയോജന സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ വികസനത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആകെ 24,35,16,745 രൂപയുടെ വരവും 2,63,03,895 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിച്ചുകൊണ്ടാണ് ഈ ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്. മൃഗസംരക്ഷണം ഉള്‍പ്പെടെയുളള കാര്‍ഷിക മേഖലയുടെ വികസനം, ക്ഷീര വികസനം, മത്സ്യമേഖല, പാര്‍പ്പിട നിര്‍മ്മാണം, എം.ജി.എന്‍.ആര്.ഇ.ജി.എസ് ഉള്‍പ്പെടുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍, സാമൂഹ്യ സുരക്ഷാ പെന്ഷന്, പൊതുജനാരോഗ്യം, വനിതാ ശിശുക്ഷേമം, വയോജനക്ഷേമം, ഭിന്നശേഷി ക്ഷേമം തുടങ്ങിയവ ഉള്‍പ്പെടുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കലാകായിക, യുവജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസമേഖലയിലെ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയുടെ നിര്‍മ്മാണം, നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഈ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ സമസ്ത മേഖലകള്‍ക്കും പരിഗണനയും പ്രാധാന്യവും നല്‍കിക്കൊണ്ട് ഗ്രാമീണ ജനങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് തയ്യാറാക്കിയ 2026-27 വര്‍ഷത്തേക്കുള്ള ഈ ബഡ്ജറ്റ് നമ്മുടെ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ദിശാബോധവും ഗതിവേഗവും നല്കാന് സഹായകം ആകുമെന്ന ഉത്തമ വിശ്വാസത്തോടെ നിങ്ങളുടെ മുന്‍പാകെ സന്തോഷം അവതരിപ്പിക്കുന്നു.
സ്നേഹപൂര്‍വ്വം
ആര്.ഷൈനി
വൈസ് പ്രസിഡന്റ്
കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത്