ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തുഫാൻ 2.0 – The Narco Hunt
ലഹരിക്കെതിരായ ബോധവൽക്കരണവും ജനകീയ പങ്കാളിത്തവും ലക്ഷ്യമിട്ട് “ഓപ്പറേഷൻ തുഫാൻ 2.0 – The Narco Hunt” പരിപാടി 28/09/2026 രാവിലെ 11.00 മണിക്ക് കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആർ. ഷൈനി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. പ്രദീപ്കുമാർ എം. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ജീവനക്കാർ, വിവിധ മേഖലകളിലുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ ചൂണ്ടിക്കാട്ടി.