ഈ വെബ് സൈറ്റ് ലഭ്യമാക്കിയിട്ടുളള വിവരങ്ങള്‍ പൂര്‍ണ്ണമല്ല.

പഞ്ചായത്ത്

ഭൗതിക ചിന്തയും ആദ്യാത്മികചിന്തയും ഒന്നുപോലെ പ്രസിദ്ധമായ ഗ്രാമമാണ് കണ്ടല്ലൂർ ഭക്തിയും ഭൗതീകതയും ഒന്നുപോലെ സമന്വയിക്കപ്പെട്ടതും പരമ്പരാഗതമായി നിലനിന്നുവ രുന്നതും ഏറെ പഴക്കം ചെന്നതുമായ ഒട്ടേറെ ക്ഷേത്രങ്ങളുടെ ഗ്രാമമാണിത്. പുല്ലുകുളങ്ങര ശ്രീധർ മ്മശാസ്താ ക്ഷേത്രവും, വടക്കൻകോയിക്കൽ ദേവിക്ഷേത്രവും ഏറ്റവും പ്രധാന ക്ഷേത്രങ്ങളായി നില നിൽക്കുന്നു. കലകളും ആചാരങ്ങളും ഉത്സവങ്ങളും ഇന്നും പഴയതുപോലെ തന്നെ ഇവിടെ തുടർന്നുപോരുന്നു. ചെറുതും വലുതുമായ ഒട്ടേറെ കുടുംബ ക്ഷേത്രങ്ങളും ഇവിടെ ഇന്നും പഴമ യോടെ നിലനിർത്തുന്നു. ഏറ്റവും അധികം ക്ഷേത്രങ്ങൾ ഉളളത് സമീപ ഗ്രാമങ്ങളിൽ ഇവിടെ മാത്രമാ യിരിക്കും.

അഡ്വ എസ് സുനിൽകുമാർ

പ്രസിഡൻ്റ്

ആര്‍ ഷൈനി

വൈസ് പ്രസി‍ഡണ്ട് & ചെയർപെഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

കോലത്ത് ബാബു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

രമ്യ ബിനു

ചെയര്‍പെഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

അജിത്ത് എ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുധീർ എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല - ആലപ്പുഴ

താലൂക്ക് - കാർത്തികപ്പളളി

ബ്ലോക്ക് - മുതുകുളം

അസംബ്ലി നിയോജക മൺഡലം - കായംകുളം

പാർലമെന്റ് നിയോജക മൺഡലം - ആലപ്പുഴ

വില്ലേജ് - കണ്ടല്ലൂർ

വാർഡുകൾ - 15 

വിസ്തീര്‍ണം - 9.47 ച.കി.മീ

ആകെ വീടുകൾ - 7367

ജനസംഖ്യ -19925

സ്ത്രീകൾ- 10857

പുരുഷൻ- 9068

പട്ടികജാതി - 1365

സ്ത്രീകൾ - 649

പുരുഷൻ - 716

പട്ടികവർഗ്ഗം - 47

സ്ത്രീകൾ - 23

പുരുഷൻ - 24

K-SMART App

K-SMART - Mobile App

Download Now

decorative icons

കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

തെക്ക് കിളിമുക്ക് മുതല്‍ വടക്ക് പുഴുക്കത്തോട് വരെയും, കിഴക്ക് പുല്ലുകുളങ്ങര മുതല്‍ പടിഞ്ഞാറ് കൊച്ചിയുടെ ജട്ടി വരെയും വ്യാപിച്ചു കിടക്കുന്ന കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് 9.74 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ദീര്‍ഘ ത്രികോണാകൃതിയിലുള്ള പ്രദേശമാണ്. കാവുകളും കുളങ്ങളും ഐതിഹ്യങ്ങളും സമൃദ്ധമായ ഈ ഗ്രാമത്തിന് ഹരിപ്പാട് ഹരിപ്പാട് ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട “ഹരിഗീത ക്ഷേത്ര മാഹാത്മ്യം” എന്ന കൃതിയിലാണ് കണ്ടല്ലൂര്‍ എന്ന പേരിന്റെ പരാമര്‍ശം കാണുന്നത്. കണ്ടല്‍ കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നതിനാലാണ് “കണ്ടല്‍ കാടുള്ള ഊര്‍” എന്ന അര്‍ത്ഥത്തില്‍ കണ്ടല്ലൂര്‍ എന്ന പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ചരിത്രപരമായി കായംകുളം രാജാവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ക്ക് ഈ ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പുരാതന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടത് പുല്ലുകുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രമാണ്. കഥകളി കലാരംഗത്തും...

കൂടുതൽ വായിക്കുക