കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
തെക്ക് കിളിമുക്ക് മുതല്‍ വടക്ക് പുഴുക്കത്തോട് വരെയും, കിഴക്ക് പുല്ലുകുളങ്ങര മുതല്‍ പടിഞ്ഞാറ് കൊച്ചിയുടെ ജട്ടി വരെയും വ്യാപിച്ചു കിടക്കുന്ന കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് 9.74 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ദീര്‍ഘ ത്രികോണാകൃതിയിലുള്ള പ്രദേശമാണ്. കാവുകളും കുളങ്ങളും ഐതിഹ്യങ്ങളും സമൃദ്ധമായ ഈ ഗ്രാമത്തിന് ഹരിപ്പാട് ഹരിപ്പാട് ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട “ഹരിഗീത ക്ഷേത്ര മാഹാത്മ്യം” എന്ന കൃതിയിലാണ് കണ്ടല്ലൂര്‍ എന്ന പേരിന്റെ പരാമര്‍ശം കാണുന്നത്. കണ്ടല്‍ കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നതിനാലാണ് “കണ്ടല്‍ കാടുള്ള ഊര്” എന്ന അര്‍ത്ഥത്തില്‍ കണ്ടല്ലൂര്‍ എന്ന പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ചരിത്രപരമായി കായംകുളം രാജാവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ക്ക് ഈ ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പുരാതന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടത് പുല്ലുകുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രമാണ്. കഥകളി കലാരംഗത്തും...
കൂടുതൽ വായിക്കുക